Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft In Shops

Kannur

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ മോ​ഷ​ണം; പ​യ്യാ​ന്പ​ല​ത്ത് ഹോ​ട്ട​ലി​ൽ​നി​ന്ന് ഒ​രു ല​ക്ഷം ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​ട​ക​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. പ്ര​സ് ക്ല​ബ് റോ​ഡി​ലെ ക​ട​ക​ളി​ലും പ​യ്യാ​ന്പ​ല​ത്തെ ഹോ​ട്ട​ലി​ലു​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പ​യ്യാ​ന്പ​ലം സം​ഗീ​ത ടാ​ക്കീ​സി​ന​ടു​ത്ത ഹോ​ട്ട​ലി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​വ​ർ​ന്നു. പ​യ്യാ​മ്പ​ലം റെ​ഡ്ക്രോ​സ് റോ​ഡി​ലെ വൈ​ൽ​ഡ് ക​ഫേ എ​ന്ന ഷോ​പ്പി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് കാ​ഷ് കൗ​ണ്ട​റും ടി​പ് ബോ​ക്സും പൊ​ളി​ച്ചാ​ണ് 1,02,000 രൂ​പ ക​വ​ർ​ന്ന​ത്. മാ​സ്ക് ധ​രി​ച്ച് സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ മോ​ഷ്ടാ​വ് പി​റ​കു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന തൂ​മ്പ ഉ​പ​യോ​ഗി​ച്ചാ​ണ് മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത​ത്.

തു​ട​ർ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ ക​ള്ള​ൻ മു​ൻ​വ​ശം വ​ഴി ഇ​റ​ങ്ങി പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഡോ​ഗ് സ്ക്വാ​ഡും ഫിം​ഗ​ർ പ്രി​ന്‍റ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ടൗ​ൺ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം 29 നും ​ഇ​തേ സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. അ​ന്ന് കാ​ൽ​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്.

പ്ര​സ് ക്ല​ബ് റോ​ഡി​ലെ ഏ​ഴു ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റ് പൊ​ളി​ച്ചും പൂ​ട്ട് ത​ക​ർ​ത്തു​മാ​യി​രു​ന്നു മോ​ഷ​ണം. മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വാ​ച്ച്, മൊ​ബൈ​ൽ, തു​ണി​ത്ത​ര​ങ്ങ​ൾ, പ​ച്ച​ക്ക​റി എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ലും ഈ ​ക​ട​ക​ളി​ൽ ചി​ല​തി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ജ​നി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള വാ​ച്ച് ക​ട​യി​ൽ നി​ന്ന് 3000 രൂ​പ​യും വാ​ച്ചു​ക​ളും താ​ജ് മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്ന് ഇ​യ​ർ​ഫോ​ൺ, ചാ​ർ​ജ​ർ എ​ന്നി​വ​യും ബാ​ഗ് ക​ട​യി​ൽ നി​ന്ന് 2000 രൂ​പ​യും മ​റ്റൊ​രു ക​ട​യി​ൽ നി​ന്ന് 5000 രൂ​പ​യും മോ​ഷ​ണം പോ​യി. തു​ണി​ക്ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ ക​ള്ള​ൻ തു​ണി​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി സ​മീ​റി​ന്‍റെ റെ​ഡി​മെ​യ്ഡ് ഷോ​പ്പി​ൽ നി​ന്ന് തു​ണി​ത്ത​ര​ങ്ങ​ളും 500 രൂ​പ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ക​ട​ക​ളി​ലെ മോ​ഷ​ണം വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ട്. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് രാ​ത്രി​ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വ്യ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. കു​ഞ്ഞ് കു​ഞ്ഞ് ആ​വ​ശ്യ​പ്പെ​ട്ടു.മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ലീം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up